നോർക്ക ഐഡി കാർഡ്/ഇൻഷുറൻസ് കാർഡ് ലഭിച്ച 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള കേന്ദ്ര സംസ്ഥാന ഗവർമെന്റ് സർവ്വീസ് ഒഴികെയുള്ള ഏതൊരു പ്രവാസിയ്ക്കും ഈ പെൻഷൻ പദ്ധതിയിൽ ചേരാവുന്നതാണ്.
മാസം 200 രൂപ വീതം അംശാദായം അടച്ചാൽ 60 വയസ് മുതൽ മാസം 3000 /- രൂപ വീതം പെൻഷൻ ലഭിക്കുന്നതാണ്.
55 വയസിനു ശേഷമാണ് പെൻഷൻ സ്കീമിൽ ചേരുന്നതെങ്കിൽ 05 വർഷത്തിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങുന്നതാണ്.
05 വർഷത്തിന് മുകളിൽ അംശാദായം അടച്ചിട്ടുള്ളവർക്ക് അതനുസരിച്ച് പെൻഷൻ തുകയും കൂടുതലായി ലഭിക്കുന്നതാണ്
(3000 /- മുതൽ 6000 /- രുപ വരെ)
പ്രവാസി പെൻഷൻ പദ്ധതിയിൽ അംഗത്വമെടുത്ത ശേഷം ഉണ്ടാകുന്ന ചികിത്സാ ചിലവുകൾ റീഇംബേഴ്സ് വഴി തിരികെ ലഭിക്കുന്നതാണ് (നിബന്ധനകൾക്ക് വിധേയം)
ആവശ്യമായ രേഖകൾ
1]ജനന തീയതി തെളിയിക്കുന്ന രേഖകൾ (സ്വയം സാക്ഷ്യ പ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്/ പാസ്പോർട്ട്/SSLC സർട്ടിഫിക്കറ്റ് പകർപ്പ്)
2]അന്യസംസ്ഥാനത്ത് താമസിക്കുന്നുവെന്ന് തെളിയിക്കുന്ന താമസ രേഖ
(സ്വയം സാക്ഷ്യ പ്പെടുത്തിയ നോർക്ക ഐ ഡി കാർഡ് പകർപ്പ്)
3]തിരിച്ചറിയൽ രേഖ
(സ്വയം സാക്ഷ്യ പ്പെടുത്തിയ ആധാർ കാർഡ്/ വോട്ടർ ഐ ഡി/ പാസ്പോർട്ട്/ഡ്രൈവിംഗ് ലൈസൻസ് പകർപ്പ്)
4]മലയാളിയാണന്ന് തെളിയിക്കുന്ന രേഖ
(സ്വയം സാക്ഷ്യ പ്പെടുത്തിയ കേരളത്തിൽ പഠിച്ച School LC/SSLC സർട്ടിഫിക്കറ്റ് /ജനന സർട്ടിഫിക്കറ്റ് പകർപ്പ്)
5] ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നുളള എംപ്ളോയിമെന്റ് സർട്ടിഫിക്കറ്റ് /സ്വയം തൊഴിൽ ചെയ്യുന്ന സാക്ഷ്യപത്രം
6] ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് , എന്നിവ സ്‌കാൻ ചെയ്ത് ഫയൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം
അംഗത്വ ഫീസായി ₹200/_ രൂപ ഓൺലൈനായി അടക്കണം
അപേക്ഷ അംഗീകരിച്ചാൽ അംഗത്വ നമ്പരും കാർഡും ലഭിക്കും അതിനുശേഷം അംശാദായം (₹200/_ പ്രതിമാസം) ഓൺലൈനായി അടയ്ക്കാവുന്നതാണ്
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV