പനജി: ഗോവയിൽ പച്ചക്കറികളുടെ വില വീണ്ടും കുതിച്ചുയർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ഉള്ളി, ഉരുളക്കിഴങ്ങ്, മുളകുപോലുള്ള അടിസ്ഥാന പച്ചക്കറികളുടെ വിലയിൽ ഉണ്ടായ വലിയ വർധനവിലൂടെ ഉപഭോക്താക്കളും വ്യാപാരികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
പനജിയിലെ മാർക്കറ്റിൽ വ്യാപാരികൾ വിലവർധനവിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. ദോഷകരമായ കാലാവസ്ഥ, ഗതാഗത പ്രശ്നങ്ങൾ, ജലക്ഷാമം എന്നിവ മൂലം പച്ചക്കറികളുടെ വിതരണത്തിൽ തടസ്സം നേരിട്ടു. ഇതിന്‍റെ ഫലമാണ് വില കുതിക്കുന്നതും ഉയർന്ന വിലയിൽ പച്ചക്കറികൾ വാങ്ങി കൂടുതൽ നിരക്കിൽ വിറ്റഴിക്കുന്നതും.
സ്ഥലവാസികളായ ഉപഭോക്താക്കൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിൽപ്പെട്ടതായി പറയുന്നു. പച്ചക്കറികളുടെ വില ദിവസേന വർധിക്കുകയും സാധാരണ ജനങ്ങൾ കടുത്ത സമ്പത്തിക പ്രതി സന്ധിയിലേക്ക് പോകുകയും ചെയ്യുമ്പോൾ സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV