ഗോവ: ശ്രീനാരായണ ഗുരു മിഷന് സൊസൈറ്റി ഗോവയുടെ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന സംഗീത, നൃത്ത മത്സരം ” റിഥം 2025-26” ന്റെ ആദ്യറൗണ്ട് മത്സരങ്ങള്ഡിസംബര് 19ന് പോണ്ടയിലെ ശ്രീനാരായണ ഗുരു മിഷന് സൊസൈറ്റി ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 മണിമുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. പോണ്ടമുന്സിപ്പല് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ വിരേന്ദ്ര ധവ്ളിക്കര് മുഖ്യഅതിഥിയായിരിക്കും.
തുടര്‍ച്ചയായി ഇത് അഞ്ചാംതവണയാണ്് റിഥം സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം( സോളോ, ഗ്രൂപ്പ്) വിഭാഗത്തില്‍ ഗോവന്‍ മലയാളികളെ കോര്‍ത്തിണക്കിയുള്ള മത്സരത്തില്‍ ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രതിഭകള്‍ പങ്കെടുക്കുന്നു. 19 ന് നടക്കുന്ന ആദ്യറൗണ്ടില്‍ വിജയിക്കുന്ന മത്സരാര്‍ത്ഥികള്‍ 2026 ജനുവരി 26 ന് നടക്കുന്ന ഫൈനലില്‍ മത്സരിക്കും.

