തൃശൂർ നാട്ടികയിൽ നടന്ന അപകടത്തിൽ നിന്ന് ജീവൻ രക്ഷപ്പെട്ട രമേശ് നിർണായക വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. അപകടത്തിനു ശേഷം ലോറി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, രണ്ടു പ്രാവശ്യം പിന്നോട്ട് എടുത്തു വരിക്കുകയായിരുന്നു എന്ന് രമേശ് പറഞ്ഞു. ലോറിക്കാർ ബോധപൂർവ്വമായി രണ്ട് പ്രാവശ്യം പിന്നോട്ടെടുത്ത് തന്റെ മകന്റെറെയും ഭാര്യയുടെയും ശരീരത്തിലൂടെ കയറ്റിയിറക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
“ലോറി പിന്നോട്ടെടുത്തിട്ടില്ലായിരുന്നെങ്കിൽ തന്റെ മക്കളുടെ ജീവൻ രക്ഷപെടുമായിരുന്നുവെന്ന് വിശ്വസിക്കുന്നു,” എന്നും രമേശ് കൂട്ടിച്ചേർത്തു. പുലർച്ചെ നാല് മണിക്കായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. കണ്ണൂരിൽ നിന്ന് എറണാകുളത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. മദ്യലഹരിയിൽ ആയിരുന്ന ക്ലീനർ വാഹനം ഓടിച്ചതായാണ് പൊലീസ് കണ്ടെത്തിയത്.
ഒരു വയസുകാരൻ വിശ്വയും നാലുവയസുകാരൻ ജീവനും ഉൾപ്പെടെ അഞ്ച് പേർ സംഭവത്തിൽ മരണപ്പെട്ടു. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഡ്രൈവർ ജോസിനും ക്ലീനർ അലക്സിനുമെതിരെ ബോധപൂർവമായ നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, ഇത് ലോറി അപകടസമയത്ത് നിർത്താതെ മുന്നോട്ട് പോകുന്നതായി വ്യക്തമാക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV