വയനാട്ടിൽ വിനോദസഞ്ചാരികൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു. വയനാട്ടിലെ മാനന്തവാടി കുടൽകടവിൽ ചെക്ക് ഡാം കാണാനെത്തിയ ടൂറിസ്റ്റുകൾ തമ്മിൽ കയ്യാങ്കളി ഉണ്ടായി, അസഭ്യങ്ങൾ പറയുകയും ചെയ്തു. ഇതു കണ്ട് ഇടപെട്ട കുടൽകടവ് സ്വദേശിയായ മാതനെ 500 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. പ്രദേശവാസിയായ മാതന് കൈ കാലുകൾക്കും നടുവിനും ഗുരുതരമായി പരുക്കേറ്റു.
ഈ വിഷയത്തിൽ നാട്ടുകാർ ഇടപെട്ടു. നാട്ടുകാർ മാതനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചു. കാറിൽ നാല് യുവാക്കളുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ ഇവർ രക്ഷപ്പെടുകയായിരുന്നു. അക്രമികൾ തമ്മിൽ കല്ല് ഉപയോഗിച്ച് അക്രമം നടത്താൻ ശ്രെമിച്ചപ്പോഴാണ് മാതൻ ഇടപെട്ടത്. തർക്കത്തിൽ ഇടപെട്ട മാതനെ പിന്നീട് യുവാക്കൾ മർദിക്കുകയും 500 മീറ്ററോളം കാറിൽ വലിച്ചിഴച്ചുകൊണ്ടുപോകുകയും ചെയ്തു എന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ വൈകിട്ടായിരുന്നു ഈ സംഭവം നടന്നത്.
ഈ സംഭവത്തിൽ മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറത്ത് രജിസ്റ്റർ ചെയ്ത കെ എൽ 52 എച്ച് 8733 എന്ന വാഹനത്തിലാണ് യുവാക്കൾ എത്തിയത്. അക്രമികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV