തിരുവനന്തപുരം ശിശുക്ഷേമസമിതിയിൽ രണ്ട് വയസ്സുള്ള പെൺകുഞ്ഞിനോട് ക്രൂരത കാട്ടി ആയമാർ. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള പെൺകുഞ്ഞിൻ്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവർക്കെതിരെ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് ചുമത്തി.
മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്ത് കുട്ടിക്ക് വേദനിക്കുന്നു എന്ന് പറഞ്ഞതോടെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തുകയും രണ്ടിടത്തായി നഖത്തിൻ്റെ പാടുകൾ കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആയമാരെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റു രണ്ട് ആയമാർ കുറ്റം മറച്ചുവെച്ചതിനാണ് കേസ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV