വൈക്കം വെച്ചൂർ ഭാഗങ്ങളിലെ സ്കൂൾ കുട്ടികൾക്കും, യുവാക്കൾക്കും നിരോധിത പുകയില ഉൽപന്നങ്ങളും കഞ്ചാവും വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളായ അനിൽകുമാർ പി.ആർ, ബിബിൻകാന്ത് എം.ബി എന്നിവർ വൈക്കം എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. വൈകുണ്ഠപുരം ക്ഷേത്രത്തിന് സമീപമുള്ള വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവരുകയായിരുന്നു ഇവർ.
നിരോധിത പുകയില ഉൽപ്പന്നങ്ങളുംകഞ്ചാവും വിൽക്കുന്നു എന്ന വിവരമറിഞ്ഞ് എക്സൈസ് സംഘം അനിൽകുമാർ പി ആർ വാടകയ്ക്ക് എടുത്ത വീട് അന്വേഷിച്ചു കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു. അനിലിനെ പേരിൽ ഇതിന് മുൻപും സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ട്. നേരത്തെ ഇയാളെ പലവട്ടം എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
വെച്ചൂർ മേഖലയിലെ ക്രിമിനൽ കേസിൽ പെടുന്ന യുവാക്കൾക്ക് നിരോധിത പുകയില ഉൽപ്പന്നം വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ ഒരു വിഹിതം കേസ് നടത്തുന്നതിനും മറ്റും നൽകുന്നതായി എക്സൈസിന് വിവരം ലഭിച്ചു. ഒരു വലിയ വിഭാഗം ചെറുപ്പക്കാരെ ലഹരിയിൽ കുടുക്കി ക്രിമിനൽ സംഘം ആക്കി മാറ്റുന്ന ഒരു കേന്ദ്രമായി ഈ വാടക വീട് മാറിയിരുന്നു. ഈ വീട്ടിൽ ആളുകളെ ഭയപ്പെടുത്താൻ ഉപയോഗിക്കാനായി സൂക്ഷിച്ചിരുന്ന ചൈനീസ് പടക്കങ്ങളും സൂക്ഷിച്ചിരുന്നു. ലഹരിക്കടിമപ്പെടുന്ന കുട്ടികളെ ഉപയോഗിച്ച് പൊതുജനങ്ങളെയും പരാതി പറയുന്നവരെയും ഈ സംഘം ഭീഷണിപ്പെടുത്തിയിരുന്നു.
ഇത്തരം അനധികൃത നിരോധിത പുകയില ഉൽപന്നങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ട നടപടികൾ തദ്ദേശ സ്വയംഭരണ വകുപ്പുകൾ സ്വീകരിച്ചാൽ പോലീസ് എക്സൈസ് അധികാരികളുടെ സഹകരണം ലഭിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV