ഉത്തർപ്രദേശിലെ കർഹാലിൽ കഞ്ചാര നദിയോട് ചേർന്നുള്ള പാലത്തിന് സമീപം ഇരുപതുകാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മരിച്ച യുവതി ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
പ്രശാന്ത് യാദവ് എന്ന ആളാണ് തൻ്റെ മകളെ കൊന്നതെന്നാണ് പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം. ഈ കൊലക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കൽ ആണെന്നും കുടുംബം ആരോപിക്കുന്നു. സമാജ്‌വാദി പാർട്ടി (എസ്പി) അനുഭാവിയാണ് പ്രശാന്ത് യാദവ്. മൂന്ന് ദിവസം മുമ്പ് തൻറെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇയാൾ യുവതിയുടെ വീട് സന്ദർശിച്ചിരുന്നുവെന്ന് ഇരയുടെ പിതാവ് പറഞ്ഞു.
മകൾ ബിജെപിയെ പിന്തുണച്ച് സംസാരിച്ചപ്പോൾ പ്രശാന്ത് യാദവ് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറയുന്നു. കുടുംബത്തിൻറെ പരാതിയിൽ കേസ് അന്വേഷണം ആരംഭിച്ചു.