വിദേശപഠനത്തിന് വിസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി ആകെ 10, 40, 288 രൂപ ചതിച്ച് കൈക്കലാക്കിയ പ്രതിയായ യുവതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ കോളശ്ശേരിൽ വീട്ടിൽ രാജേഷ് ബാബുവിന്റെ ഭാര്യ കെ കെ രാജി (40) യാണ് പിടിയിലായത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാല് വിശ്വാസവഞ്ചന കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ഒരുകേസും, തിരുവല്ല സ്റ്റേഷനിൽ തന്നെ മൂന്നു കേസുകളുമാണുള്ളത്. കർണാടക മംഗലാപുരം ബാൽത്തങ്കടി ഓഡിൽനാളയിൽ നിന്നും, ചുനക്കര തെക്കെടത്ത് വീട്ടിൽ താമസിക്കുന്ന വിഷ്ണു മൂർത്തി എം കെ ഭട്ടിന്റെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇദ്ദേഹത്തിന്റെ മകൾക്ക് യു എസ്സിൽ ഉപരിപഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. 2022 ഏപ്രിൽ 14 ന് യുവതി താമസിച്ചുവന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് ആദ്യം നാലര ലക്ഷം രൂപ നൽകി. തുടർന്ന്, 21 മുതൽ പലപ്പോഴായി ഭട്ടിന്റെ വെച്ചൂചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽ നിന്നും, പ്രതിയുടെ റാന്നി കാനറാ ബാങ്ക് അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറിയെടുത്തു. ആകെ 10, 40, 288 രൂപയാണ് ഇത്തരത്തിൽ പ്രതി കൈക്കലാക്കിയത്. വിസ തരപ്പെടുത്തികൊടുക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചു എന്നതാണ് കേസ്.
ഈവർഷം ഓഗസ്റ്റ് 24 നാണ് ഭട്ട് തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് എസ് സി പി ഓ സുശീൽ കുമാർ മൊഴി രേഖപ്പെടുത്തി. എസ് ഐ മുഹമ്മദ് സാലിഹിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് ഇടപാടുകൾ സംബന്ധിച്ച രേഖകൾ അന്വേഷണ സംഘം ശേഖരിച്ച് പരിശോധിച്ചതിൽ, പ്രതി പണം കൈപ്പറ്റിയതായി വെളിപ്പെട്ടു.
തുടർന്ന്, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം പ്രതിയെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചുവരികയായിരുന്നു പ്രതി. വ്യാപകമാക്കിയ അന്വേഷണത്തിനൊ ടുവിൽ മഞ്ഞാടിയിൽ യുവതി വാടകയ്ക്ക് താമസിക്കുന്നതായി വിവരം ലഭിച്ചു. പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ മുഹമ്മദ് സാലിഹ്, എസ് സി പി ഓ മനോജ്, സി പി ഓ പാർവതി എന്നിവരടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇന്നലെ ഉച്ചക്ക് രണ്ടരയ്ക്ക് വീടിനു സമീപത്തുനിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കാറിൽ യാത്രയ്ക്കിടെയാണ് പിടികൂടിയത്, കാറും പോലീസ് പിടിച്ചെടുത്തു.
വൈദ്യപരിശോധക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് ഇവരുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ എ ഐ എം എസ് ട്രാവൽസ് എന്നപേരിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും, എയർ, ബസ് ടിക്കറ്റുകൾ, വിദേശപഠന വിസകൾ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും മറ്റും പ്രതി വെളിപ്പെടുത്തി. ഭട്ടിനെ പരിചയപ്പെട്ടശേഷം മകൾക്ക് വിദേശപഠനം നേടികൊടുക്കുന്നതിനു പണം കൈപ്പറ്റിയതായി സമ്മതിച്ചു. വിസ നൽകുകയോ, പണം തിരികെകൊടുക്കുകയോ ചെയ്തില്ലെന്ന് പ്രതി സമ്മതിക്കുകയും ചെയ്തു. സാക്ഷികളെ കാണിച്ച് തിരിച്ചറിഞ്ഞശേഷം, പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+918080793405
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV