ഗോവ- ഓള്‍ഡ് ഗോവയിലെ പ്രശസ്തമായ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിലെ തിരുശേഷിപ്പ് പെരുന്നാള്‍ ഇന്ന്. വിശുദ്ധൻ്റെ ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷീച്ചിരിക്കുന്ന യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ബോം ജീസസ് ബസിലിക്കയാണ് ആഘോഷങ്ങളുടെ പ്രധാന സ്ഥലം. പെരുന്നാൾ ദിനത്തിന് മുന്നോടിയായി ഒന്‍പത് ദിവസത്തെ നൊവേന നവംബർ 24 മുതൽ ആരംഭിച്ചു . ഇന്ന് വൈകിട്ട് ആറ് മണിവരെ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നത്. പെരുന്നാളിനോടനുബന്ധിച്ച് ചര്‍ച്ച് സമുച്ചയങ്ങള്‍ക്ക് ചുറ്റുമായി നൂറ് കണക്കിന് വ്യാപാര സ്റ്റാളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് ഓള്‍ഡ്ഗോവയിലേക്ക് ട്രാഫിക് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Trending
- ഗോവ വന വൈവിധ്യ ഉത്സവം ജനുവരി 17 മുതല്‍
- യൂണിറ്റി മാള്‍ പദ്ധതി റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍
- ഗോവയില്‍ ജനുവരി 10 ന് ഗ്രീൻ ഗ്ലോ ഫെസ്റ്റിവൽ
- കേരളസമാജം പനാജിയുടെ ഡയമണ്ട് ജൂബിലി ആഘോഷം ജനുവരി 10 ന്
- ഗോവയില്‍ തെരുവ് നായ്ക്കൾക്കായി ലോകോത്തര നിലവാരമുള്ള ആശുപത്രി ആരംഭിക്കും
- ഗോവയില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ വേൾഡ് പീസ് യൂണിവേഴ്സിറ്റി സ്ഥാപിക്കും
- ജസ്റ്റിസ് സന്ദീപ് ഷിന്‍ഡെ അടുത്ത ഗോവ ലോകായുക്ത
- ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസുകളിൽ സ്വകാര്യ പരിപാടികൾ നിരോധിച്ച് ഗോവ സർക്കാർ

