കൈഗ- കൈഗ സാഹിത്യവേദി യുടെ ആഭിമുഖ്യത്തില്‍ “മലയാള സാഹിത്യവും സിനിമാഗാനങ്ങളും” എന്ന വിഷയത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു. ഡിസംബര്‍മൂന്നിന് കൈഗ ടൗൺഷിപ്പിൽ നടന്ന സാഹിത്യ ചർച്ചയിൽ നിരവധിപ്പേര്‍ പങ്കെടുത്തു.
മലയാള സിനിമാ ഗാനങ്ങൾ സാഹിത്യത്തിൽ നിന്നും ഒഴിച്ചുകൂടാനാവാത്തവയാണ് എന്ന അഭിപ്രായമാണ് ചർച്ചയിൽ ഉയര്‍ന്നുകേട്ടത്.
സാധാരണക്കാരായ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്നതിലും ആഴത്തിലുള്ള സാഹിത്യമാണോ ചില സിനിമ ഗാനങ്ങളിൽ എങ്കിലും ഉള്ളത് എന്ന സംശയവും പ്രകടിപ്പിക്കപ്പെട്ടു.
നിരവധി സിനിമ ഗാനങ്ങളും ആലപിയ്ക്കപ്പെട്ട ചർച്ച ഏവർക്കും വളരെ ആസ്വാദ്യകരമായിരുന്നു.
ഗോവയിലെ പ്രവാസി മലയാളി സംഘടനകളുടെ നേതൃ സംഘടനയായ ഫാഗ്മയുടെ പ്രസിഡണ്ട് വാസു നായരും പ്രവാസി മലയാള സാഹിത്യകാരിയായ രാജേശ്വരി നായരും ചർച്ചയിൽ പങ്കെടുത്തു.
ബിൻസി വിനോദ് , രാജേശ്വരി നായർ , കുമാരി നയോണിക പുനത്തിൽ തുടങ്ങിയവര്‍ കവിതകള്‍ ആലപിച്ചു.
കെ. ജി കൃഷ്ണകുമാർ, എസ് വിനോദ്, കെ. വി രാജീവ്, രാജീവ് എം പാലാ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

