ആള്‍ ഇന്‍ഡ്യ ഡാന്‍സേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഗോവയിൽ
കഴിഞ്ഞ നാലുദിവസമായി നടന്ന ഗോവ കള്‍ച്ചറല്‍ കാര്‍ണിവല്‍
വാസ്കോ (ഗോവ )നാദ മാധുരി സ്കൂൾ ഓഫ് മ്യൂസിക് ആൻ്റ് ഡാൻസിലെ നൃത്ത അധ്യാപികയും മലയാളിയുമായ ഡോ.രാകേന്ദുവിനെ
ആദരിച്ചു.
മഡ്ഗാവ് രവീന്ദ്രഭവനില്‍ നടന്ന പരിപാടിയില്‍ ഡോ.രാകേന്ദു, ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ “ഓമനത്തിങ്കൾ കിടാവോ”
എന്ന താരാട്ടു പാട്ടിൻ്റെ മോഹിനിയാട്ടം നൃത്തരൂപമാണ് വേദിയില്‍ അവതരിപ്പിച്ചത്.,
ചടങ്ങിൽ ഗോവ മുഖ്യമന്ത്രിഡോ. പ്രമോദ് സാവന്ത് മുഖ്യ അതിഥിയായിരുന്നു.
മന്ത്രി ദിഗംബർ കാമത്ത്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ദാമു നായിക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

