ഗോവ- ബംബോളിം ഹൈവേയിൽ പുലർച്ചെ ഒരു മണിയോടെ നടന്ന ആപകടത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം . പനജിയിലേക്ക് വരുകയായിരുന്ന ഒരു ടാങ്കർ താഴേക്ക് ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചുകയറി എതിർദിശയിൽ പോകുകയായിരുന്ന ഒരു റെന്റ്-എ-കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകരുകയും കാറിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും ചെയ്തു. മരണപ്പെട്ടവരില്‍ ഒരാള്‍ ഡൽഹി സ്വദേശിയായ യോഗേന്ദർ സിംഗ് ( 52) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ആയി ഗോവ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

