ഗോവ : പനാജിയില്‍ കാറ് റിവേഴ്‌സ് ചെയ്യുന്നതിനിടെ 18 കാരന്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. തലിഗാവ് നിവാസി ഷാഹിദ് മൊഹറം അൻസാരിയാണ് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പിന്നീട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പര്‍ക്ക് ചെയ്തിരുന്ന ഒരു ഇരുചക്രവാഹനത്തെ ഇടിച്ചതിന് ശേഷമാണ് ഇയാള്‍ വേഗത്തില്‍ വാഹനം റിവേഴ്സ് എടുത്ത് കാല്‍നടയാത്രക്കാരനായ മുകള്‍ ജോഷി എന്നയാളെ ഇടിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു സംഭവം. സ്പായിലെ ജീവനക്കാരനായ അന്‍സാരിയെ സംഭവത്തിനുശേഷം, പോലീസ് നോർത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു, മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച ശേഷം, മദ്യപിച്ച് വാഹനമോടിച്ചതിന് അയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.
Trending
- യു എസ് പ്രസിഡന്റിന് ഫിഫ സമാധാന പുരസ്‌കാരം
- ഇന്‍ഡിഗോ വിമാനസര്‍വ്വീസുകളുടെ റദ്ദാക്കല്‍ ഗോവയെ സാരമായി ബാധിക്കുന്നു
- പോണ്ട നിവാസിയും മലയാളിയുമായ ബ്രഹ്മദാസ് അന്തരിച്ചു
- ഇൻഡ്യയിലെ മികച്ച അഞ്ച് പോലീസ് സ്റ്റേഷനുകളിലൊന്ന് ഗോവയിലെ ബിച്ചോളിം പോലീസ് സ്റ്റേഷൻ
- 30-ാമത് ഐ.എഫ്.എഫ്.കെ: ഋതിക് ഘട്ടക്കിന്റെ ‘റീസ്റ്റോർ’ ചെയ്ത നാല് ചിത്രങ്ങൾ
- കൂട്ടത്തോടെ സര്‍വ്വീസ് മുടക്കി ഇന്‍ഡിഗോ
- പൊര്‍വരീം ഫ്ലൈ ഓവര്‍ 2026 ഡിസംബർ 19 ന് ഉദ്ഘാടനം ചെയ്യും: മുഖ്യമന്ത്രി
- കൈഗ സാഹിത്യവേദി സാഹിത്യ ചര്‍ച്ച സംഘടിപ്പിച്ചു

