ഗോവ- മൺസൂൺ സമയക്രമം പിൻവലിച്ചതോടെ കൊങ്കൺ പാതയിലൂടെ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിൽ ഇന്നു മുതൽ മാറ്റം വരും. മൺസൂൺ കഴിയുന്നതിനാൽ ട്രെയിനുകളുടെ വേഗവും മാറും. ഇന്നു മുതൽ 2026 ജൂൺ 15 വരെ 110-120 കിലോമീറ്ററിലാണ് ട്രെയിനുകൾ ഓടുക. കൊങ്കൺ പാതയിലെ മൺസൂൺ വേഗം 40-75 കിലോമീറ്ററാണ്. മഴയിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു വേഗനിയന്ത്രണം.
പുതിയ സമയക്രമം വരുന്നതോടെ എറണാകുളം-നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെടുക. എറണാകുളത്തുനിന്ന് നിലവിൽ രാവിലെ 10.30ന് പുറപ്പെടുന്ന ട്രെയിൻ ഇനി ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. നിസാമുദ്ദീൻ-എറണാകുളം മംഗള (12618) ഒരുമണിക്കൂർ നേരത്തെ എത്തും.
തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് രാവിലെ 9.15ന് പുറപ്പെടും. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) ഒന്നര മണിക്കൂർ നേരത്തെ എത്തും.
എറണാകുളം-അജ്മീർ മരുസാഗർ-12977 , തിരുവനന്തപുരം- ഭാവ്നഗർ (19259), എറണാകുളം-ഓഖ ( 16338). തിരുവനന്തപുരം-വെരാവൽ (16334), തിരുവനന്തപുരം– ചണ്ഡീഗഢ് (12217) തുടങ്ങി കൊങ്കണ്‍ പാതയില്‍ ഓടുന്ന 38 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം.
Trending
- നവംബർ 26 ഇന്ന് ദേശീയ ക്ഷീര ദിനം
- നവംബർ 26ഇന്ന് സ്ത്രീധന വിരുദ്ധ ദിനം
- ഇന്ന് ഭരണഘടനാ ദിനം
- 140 അടി കടന്നു മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് മുന്നറിയിപ്പ് നൽകി തമിഴ്നാട്
- സ്വർണക്കൊള്ള കേസിൽ എ.പത്മകുമാർ എസ് ഐ ടി കസ്റ്റഡിയിൽ
- ടിയർ ഗ്യാസ് പൊട്ടി 2 വനിത പൊലീസ് ഉദ്യോസ്ഥർ അടക്കം മൂന്ന് പേർക്ക് പരിക്ക്
- സൂപ്പർ ലീഗ് കേരളയുടെ ആവേശത്തിൽ മലയാളികൾ മലപ്പുറം-കാലിക്കറ്റ് മത്സരം കാണാനെത്തിയത് 34000 പേർ
- പയ്യന്നൂരിൽ പോലീസിൻ നേരെ ബോംബെറിഞ്ഞ കേസിലെ cpim പ്രവർത്തകർക്ക് 20 വർഷം തടവ്

