മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസില്‍ തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.കുട്ടികളെ ബലാത്സംഗംചെയ്യുന്ന പൊതുസേവകര്‍ക്ക് പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നല്കുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സേംഗറിന് വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്ത് പതിനാറുവയസ്സായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. സിറ്റിങ് എംഎല്‍എയായ സേംഗര്‍ പൊതുസേവകന്റെ നിര്‍വചനത്തില്‍ വരില്ലെന്നും അതിനാല്‍ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡല്‍ഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017-ലെ ചുരുങ്ങിയ ശിക്ഷ ഏഴുവര്‍ഷം തടവാണ്. സേംഗര്‍ ഏഴുവര്‍ഷവും അഞ്ച് മാസവും ജയിലില്‍ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം നല്‍കിയത്.
നിലവില്‍ മറ്റൊരു കേസില്‍ ജയിലില്‍ കഴിയുകയാണ് സേംഗര്‍.
Trending
- 31-ാമത് ഐ.എഫ്.എഫ്.കെ വേദിയൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി
- ലോകസിനിമയുടെ കാഴ്ചകളുമായി 31-മത് ഐഎഫ്എഫ്കെ. മത്സരവിഭാഗത്തിൽ ‘പദയാത്ര’യും ‘ചെവിട്ടോർമ’യും
- ഗോവയിൽ അയൺമാൻ 70.3 ആവേശം; ചരിത്രനേട്ടവുമായി ബിറ്റൻ സിംഗ്
- ഹൃദയസ്തംഭനം; നടൻ നാനാ പടേക്കർ അന്തരിച്ചു
- How to Evaluate Online Sources and Test Web Links Safely
- 18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ: ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നിനാ സബ്നാനിക്ക്
- സായന്തന മോഹന്‍ ഇന്ത്യൻ ക്ലാസിക്കല്‍ ഡാന്‍സിലെ വളർന്നുവരുന്ന പ്രതിഭ
- How to Evaluate Information on the Internet

