കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണില്‍ ഹെയർ ഡ്രയർ സ്ഫോടനം ആസൂത്രിതം എന്ന് പൊലീസിൻ്റെ കണ്ടെത്തൽ. അയല്‍വാസിയെ കൊലപ്പെടുത്താൻ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയാണെന്ന് പൊലീസ് കണ്ടെത്തി. കൊപ്പാള്‍ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇല്‍ക്കല്‍ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്,
ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുമ്ബാണ് സിദ്ദപ്പയുമായി അടുപ്പത്തിലായത്. അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയല്‍വാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കി. ഇതോടെ ശശികലയെ കൊലപ്പെടുത്താൻ സിദ്ദപ്പ ആസൂത്രണം നടത്തി. ഹെയർ ഡ്രയറിനുള്ളില്‍ ഡിറ്റനേറ്റർ സ്ഥാപിച്ച് ശശികലയുടെ വിലാസത്തില്‍ പാഴ്സല്‍ അയച്ചു.
എന്നാല്‍ ശശികല സ്ഥലത്തില്ലാത്തതിനാല്‍ രാജേശ്വരി പാഴ്സല്‍ കൈപ്പറ്റി. ശശികലയുടെ നിർദ്ദേശ പ്രകാരം രാജേശ്വരി പാഴ്സല്‍ തുറന്നു. പിന്നാലെ ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷത്തിൽ സിദ്ദപ്പയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക…
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV