കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂളിലെ 44 വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം വിനോദയാത്രയുടെ ഭാഗമായി ചൊവ്വാഴ്ച മുരുഡേശ്വറിൽ എത്തിയതായിരുന്നു. വൈകുന്നേരത്തോടെ സംഘം ബീച്ചിലെത്തി.
ഇതിൽ 7 വിദ്യാർത്ഥിനികൾ തിരയിൽപ്പെട്ടകയും അതിൽ 3 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മൂന്നുപേരെ ഇതുവരെ കണ്ടെത്താനായില്ല. തിരച്ചില്‍ തുടരുന്നു. ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ച് വിദ്യാർഥിനികള്‍ കടലിലിറങ്ങിയാതായി പറയുന്നു. കോലാർ ജില്ലയിലെ മുള്‍ബഗല്‍ സ്വദേശികളായ ശ്രീവന്ദതി, ദീക്ഷിത, ലാവണ്യ, വന്ദന എന്നിവരാണ് കടലില്‍ തിരയിൽ പെട്ടത്.
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്കൂളിലെ ഒമ്ബതാം ക്ലാസുകാരി കളായ മൂന്ന് പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം ഉത്തര കന്നഡയിലെ മുരുഡേശ്വറില്‍ കടലില്‍ മുങ്ങിമരിച്ചത് . 7 വിദ്യാർത്ഥിനികള്‍ കടലിന്റെ ആഴമുള്ള ഭാഗത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. 7 പേരും കൂറ്റൻ തിരമാലയില്‍ കുടുങ്ങി കടലിലേക്ക് ഒഴുകിപ്പോയി. സഹപാഠികളും അധ്യാപകരും ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 3 പേർ മാത്രമാണ് രക്ഷപ്പെട്ടത്. മറ്റ് 4 പേരെ രക്ഷിക്കാനായില്ല. നിലവില്‍ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്, മറ്റ് മൂന്ന് വിദ്യാർത്ഥികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Follow us on
GOAN MALAYALI NEWS
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+917972527059
ഗോവൻ വാർത്തകളും വിശേഷങ്ങളും അറിയാൻ GMNEWS ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക.
https://www.facebook.com/goanmalayalinews/
നേരിട്ട് വാർത്തകൾ ലഭിക്കാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ജോയിന്റ് ചെയുക
https://chat.whatsapp.com/IBs1Wy51y08ElzGk0hlMdV