ഗോവ- സർക്കാർ ഓഫീസുകളിൽ പ്രവൃത്തി സമയത്ത് പിറന്നാൾ ആഘോഷങ്ങൾ, വിടവാങ്ങൽ പാർട്ടികൾ, ഗെയിമിംഗ് പ്രവർത്തനങ്ങൾ, മറ്റ് സ്വകാര്യ പരിപാടികൾ എന്നിവ നടത്തുന്നത് നിരോധിച്ചുകൊണ്ട് ഗോവ സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചു. ഓഫീസ് സമയവും പരിസരവും ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് കര്‍ശന നിർദ്ദേശം നല്‍കി.
സർക്കാർ സ്ഥലമോ അനൗദ്യോഗിക ഒത്തുചേരലുകൾക്ക് സമയമോ ദുരുപയോഗം ചെയ്യുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും അതിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.
എല്ലാ വകുപ്പുകളിലും പ്രൊഫഷണലിസം ഉറപ്പാക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

